Thursday, December 22, 2011

പൊട്ടുകള്‍

വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് മേല്‍ 
വിജയമറിയും നാള്‍ വരെയും
വിവേകം ഊന്നു വടിയായ്
വാഴ്ന്നു  തുണയാകുവോളവും  ..
വിഷണ്ണതയകന്ന ബോധ മണ്ഡലത്തില്‍   
വസിക്കുവാന്‍ നിസ്വാര്‍ത്ഥത കൂട്ടാകും കാലവും
വിധിക്ക്  കെട്ടിടാനാകാത്ത  പവിത്രത
വര്‍ണ്ണനക്ക്  മേല്‍ വര്‍ണ്ണം വിതറുവോളവും
വാക്കുകള്‍ അന്തസത്തയില്‍ നിന്നൂര്‍ന്നു
വിഹ്വലമാം കാലത്തിനൊപ്പം   ചരിക്കുവോളവും   
വാക്കിലും നോക്കിലും കാത്തിരിപ്പിന്റെ നൊമ്പരം
വിടര്‍ന്നു നില്‍ക്കട്ടെ ..............

3 comments:

ഇ.എ.സജിം തട്ടത്തുമല said...

ഇനിയുമെഴുതുക. ആശംസകൾ!

നാമൂസ് said...

വികാരം വിവേകത്തെ കീഴ്പ്പെടുത്താതിരിക്കട്ടെ.
എല്ലാത്തിനും മേല്‍ കൃത്യമായ വിവേചനാധികാരം പ്രയോഗിക്കാന്‍ തക്ക ആത്മബലം ഉണ്ടാകട്ടെ. ജീവിതത്തിന്റെ വൃത്തികെട്ട വൈരുദ്ധ്യങ്ങളോട് ക്രമത്തില്‍ പ്രതികരിക്കാനാവട്ടെ.!
എന്നും നന്മകള്‍..

ഇലഞ്ഞിപൂക്കള്‍ said...

വിചാരങ്ങള്‍ക്ക് തന്നെയാവട്ടെ ജീവിതത്തില്‍ മേല്‍ക്കോയ്മ.. ചുരുങ്ങിയ വരികളിലൂടെ മികച്ചൊരു ചിന്തയേകി.. ആശംസകള്‍