Tuesday, November 22, 2011

കര്‍മ്മ നിയോഗങ്ങള്‍

ആധിയും വ്യാധിയും;അനുഗ്രഹം -
വിസ്മരിച്ചാകുലതകള്‍ മെനയെ,
ഉരുളില്‍ തുറിച്ചു ചുറ്റുമേയിരുള്‍ നിറക്കുന്നു
സമോന്നത സൃഷ്ടിയാം മാനവന്‍..!

പുലരിയിലെ

പുല്‍നാമ്പില്‍ നിന്നൂര്‍ന്നു വീഴും,
ഹിമകണത്തിന്നുമുണ്ടൊരു ധര്‍മ്മം
ഒരു വേള സൂര്യകിരണത്തെഗര്‍ഭം
ധരിക്കെന്നുവശായി
സ്വയം പ്രശോഭിതയായ്
കാഴ്ച്ചക്കേകുന്നൊരിമ്പം!!

ശലഭജന്മവും ;പിന്നെയോരോ

പുഴുവും പുല്‍കൊടിയും
മഴയേറ്റു ചാഞ്ഞും ചരിഞ്ഞും
നമിക്കുമോരോ ലതാതിയും
ഇത്യാദികളെന്തേ പുഞ്ചിരിക്കും
മാനുജനെന്നോര്‍ത്തു വ്യഥാ-
തപിക്കാതെ സ്വധര്മ്മത്താല്‍
പാരിന്നേകുന്നു -
അവര്‍ണ്ണനീയമാമൊരഴക്.

'ധര്‍മ്മം' കര്‍മ്മത്താല്‍ പുലരുന്ന

നാളുകള'നുഗ്രഹമെന്നോര്‍ത്തു
കഴിയവേയേകുന്നാഹ്ളാദ രേണുക്കള്‍
നിറയട്ടെ പിറവികൊതിക്കും പുലരിക്കും
അതില്‍ കുരുക്കും കുരുന്നുകള്‍ക്കും.!

Sunday, November 20, 2011

പറക്കുക പ്രിയപ്പെട്ട പക്ഷീ

               അറിവിന്റെ വിഹായസ്സിലേക്ക് അവദൂതനെ   പോല്‍ കെട്ടു മുറുക്കങ്ങളുടെ വാദ്യഘോഷമോ  ചിന്തകളുടെ  വേലിയേറ്റമോ   ഇല്ലാതെ സ്നേഹ ഗീതം  മുഴക്കിയിരുന്നൊരു   പകല്‍ പക്ഷി   ചിറകിട്ടടിച്ചു പറന്നകന്നു ...

ഏതൊരു യാത്രയിലും എന്ന പോലെ മറന്നു വെക്കുന്ന യാത്ര മൊഴിയും കുറിമാനവും കൂടെ കൂട്ടിയാകും അവന്റെ യാത്ര..

  ഉരുകും വെയിലില്‍ തളര്‍ന്നും  ; ദിശയറിയാതുഴറിയും  ഇരുള്‍ അലട്ടുന്നൊരു  വേളയില്‍ അവന്‍ നിന്റെ പൂമുഖ പടിയിലേക്ക് പറന്നു ഇറങ്ങിയേക്കാം..


അടിച്ചു തളര്‍ന്ന ചിറകിന്നു തണലായി ..സാന്ത്വനമായി നെഞ്ചിന്‍ താള ക്രമത്തിന്റെ കിതപ്പാറുവോളമെങ്കിലും   നീ അവന്നരികിലിരിക്കുക  ശങ്കയേതുമില്ലാതെ .. ..!


അവിടെ സ്നേഹത്തിന്റെ കിതപ്പര്‍ന്ന താളക്രമം മാത്രമേ കൂട്ടിനുണ്ടാകൂ  .....ഒരു ഹൃദയ സ്പന്ദനത്തിന്റെ  താളത്തില്‍ പോലും കളങ്ക മേശാത്തൊരു    കൂട്ട്  .......

പകരം ഒന്നേകുക അവന്നായ്.. നീലിച്ച വാന വേഗങ്ങളില്‍ പറന്നുല്ലസിക്കാനുള്ള  ഒരു ചിറകിന്റെ വിശാലത  ..ഒപ്പം നീ അവന്നായി  കരുതിയ പൊന്നഴി  കൂടിന്റെ  നീങ്ങും അരക്ഷിതാവസ്ഥയും ....
 
ദൂരെ മാമാലകള്‍ക്ക് മേല്‍ മഴ മേഘങ്ങള്‍ ഉരുണ്ടു കൂടി ഹുങ്കാരം മുഴക്കുമ്പോള്‍ പ്രിയപ്പെട്ടവന്റെ കണ്ണില്‍ വിങ്ങി നിറയുന്ന വേദനിച്ച നീല മേഘങ്ങളെ  കണ്ടില്ലെന്നു നടിക്കാതിരിക്കുക ..

സ്നേഹത്തിന്റെ അമൂര്‍ത്ത നിമിഷങ്ങളില്‍ നിനക്കായ്‌ അവനേകിയ ഉദ്യാനത്തിന്റെ ഭംഗിയിലലിഞ്ഞു അവനയൊരു മുളം കാടു തീര്‍ക്കുക മുരളിയില്‍ നിന്നൂര്‍ന്നു വീഴുന്ന  മധുര മൊഴികളാലവനെ  സമാശ്വസിപ്പിക്കുക  ,,അവനൊരു  പൈതല്‍ പോല്‍ മയങ്ങട്ടെ ശാന്തിയുടെ പര്‍ ണ്ണാശ്രമങ്ങളില്‍ ..


 അവനേകിയ
    സ്നേഹോദ്യാനത്തില്‍     ഇനിയും കിളികള്‍ നിനക്കായ്‌ പാടുന്നു എങ്കില്‍   വസന്തം  സുഗന്ധം  പരത്തുന്നു എങ്കില്‍   അടുത്തൊരുദ്യാനം ചമാക്കനായെങ്കിലും  ഗഗന  വീഥിയിലേക്ക് അവനെ തുറന്നു വിടുക ..

എത്രയോ കാതം പറന്നു തളര്‍ന്നാലും നിനക്കായ്‌ കരുതി വെച്ച ഇട നെഞ്ചിന്‍ തുടുപ്പുമായ് അവന്‍ പറന്നണയും  നിന്‍ സ്നേഹോദ്യാനത്തിലെക്ക്    തന്നെ .....

അവിടെ അമര്‍ത്യമായതൊന്നു   മാത്രം സഖീ ..നിനക്കായവന്‍  കരുതി വെക്കുന്ന മോഹങ്ങളാല്‍ തീര്‍ത്തൊരു ഗഗന വിശാലത പറന്നുല്ലസിക്ക്ക മതിയാകുവോളം ..

അറിയുക സ്നേഹമെന്നാല്‍ വാനോളം   പരന്നൊഴുകുന്ന സുഖനുഭൂതിയെന്നും    ..

സ്നേഹ ശാസനയാല്‍ പലരും പറഞ്ഞു വെക്കും  പോലെ നീയൊരു മിഥ്യയായിരുന്നിരിക്കാം  മോഹിപ്പിക്കും  സ്വപ്ന രഥങ്ങള്‍ തെരോടിയിരുന്ന മോഹന താഴ്‌വാരം പോലെ ...!!
മോഹിപ്പിച്ചു വിരഹം തീര്‍ക്കുന്ന ശലഭ ജന്മം പോലെ ..സമാന്തരങ്ങാളായി നീളുന്ന സമാന പാത പോലെ ...!

അവിടെ അമര്‍ത്യമായൊരു സത്യമുണ്ട് ...ചിന്തകള്‍ മരവിച്ച ബൌദ്ധിക തലങ്ങളില്‍ ചിന്തോധാരകമായി    മാറിയ ഒരു താരക പരിവേഷം ... മരിച്ചു മരവിച്ചു വീഴേണ്ടി ഇരുന്ന  എന്നിലെ അക്ഷരങ്ങള്‍ക്കായി   എരിഞ്ഞു കത്തിയൊരു നെയ്‌ തിരി നാളം ..യുഗങ്ങളായി  എത്ര മേല്‍ തിരഞ്ഞിട്ടും കാണാന്‍ കിട്ടാതിരുന്ന സ്ഖലിക്കാത്തൊരു    സത്യം ;സ്നേഹമെന്ന പുണ്യം !!!!

അവിടെ ഭയാശങ്കകളോ  ;അരക്ഷിതാവസ്ഥയോ എന്തെന്ന് അറിഞ്ഞിരുന്നില്ല ,വിശ്വസകേടെന്ന ഭീരു ജന്മം കൊണ്ടിരുന്നുമില്ല  ;സൌഹൃദത്തിന്റെ അമൂര്‍ത്ത ഭാവങ്ങള്‍ നൃത്തമാടിയിരുന്ന വേദിയില്‍ നമ്മള്‍ അറിഞ്ഞിരുന്ന  മേലങ്കിയായിരുന്നു സഹോദര സ്നേഹം പോല്‍ സുന്ദരമായ അമൂര്‍ത്ത ഭാവം   ..അതില്‍ സുരക്ഷിതത്വത്തിന്റെയും വാത്സല്യത്തിന്റെയും തിരകളായിരുന്നു  അനസ്യൂതം അല തല്ലി
കൊഴിഞ്ഞത് ..ഒരു ജന്മത്തിന്റെ സുകൃതം ഒരു നിമിഷ നേരത്തേക്കെങ്കിലും അനുഭവ വേദ്യമാകുക എന്നത് ജന്മ പുണ്യവും ..

പ്രണയവും ;സ്നേഹവും തമ്മിലെന്തു അന്തരമെന്ന  കടങ്കഥക്ക്   കിട്ടിയ സമാനതകള്‍ ഇല്ലാത്ത --നിര്‍വചനങ്ങള്‍ക്കു
കീഴങ്ങാത്തൊരു  വലിയ ശരി  ..തിരിച്ചറിവിന്റെ നാള്‍ വഴി ..

   ബന്ധങ്ങളുടെ നിര്‍വചനങ്ങള്‍ക്ക്    മുന്നില്‍ എനിക്കോ നിനക്കോ കൃത്യമായി ഉത്തരം ബോധിപ്പിക്കാനില്ലാത്ത  വലിയൊരു സത്യമായി പുണ്യം പവിഴം പൊഴിക്കുന്നു ....
 

ദൈവീക സ്മരണകളാല്‍ കാഴ്ച നേടിയ കണ്ണുകള്‍ ആയിരുന്നു അവിടെ വഴി കാട്ടിയും .അവിടെ നീയെന്ന മിഥ്യ  നീറി ജീവിക്കും  മുഷിഞ്ഞ സത്യത്തെക്കാള്‍ വളര്‍ന്നിരിക്കുന്നു ....

ഉയരും  ചോദ്യങ്ങള്‍ക്കും  ..ഉതിര്‍ക്കും പരിഹാസങ്ങള്‍ക്കും കസ്തൂരിയുടെ സുഗന്ധം ..കാരണം അവയും നിന്റെ ഓര്‍മ്മകളിലെക്കാണ്‌  എന്നെ  കൂട്ട് വിളിക്കുന്നത്‌ ..!!!! എന്നോളം ജീവിക്കുന്നൊരു  അനുഭൂതിയിലേക്ക്‌ ...!!!!

Wednesday, November 9, 2011

കടലാഴത്തോളം

അല തല്ലി കൊഴിയുന്ന കടലോരങ്ങള്‍ക്ക്  പരിഭവങ്ങളുടെ ;ശബ്ദ മുഖരിതമായ മുഖമായിരുന്നു എന്നും ...
പലതും പകുത്തോടുന്ന   നാടോടി പക്ഷികളുടെയും ;ചിന്തകളോട് സമരസപ്പെടാന്‍   അലയുന്ന മനസുകളുടെ ചൂടും പേറി അനസ്യൂതം തിരയിന്നും പലതും മായ്ച്ചു കൊണ്ടേ ഇരിക്കുന്നു ...
അഗാധതയില്‍ ഉറങ്ങുന്ന മുത്തിന്റെ പുറം തോടല്ലാതെ  മറ്റെന്തുണ്ട്  ഒട്ടൊരു വേലിയിറക്കത്തില്‍   കരയോട് വിട പറയുന്ന തിരകള്‍ക്കു സ്വന്തമായി ...

പളുങ്കുകള്‍ പോലെ മനോഹാരിത നിറഞ്ഞ ആഴിയുടെ ഉപരിതല ശാന്തത ഏറെ ആഴമുള്ള യിടങ്ങളില്‍ മാത്രമേ മഹത്വപെട്ടു  കിട്ടൂ ...അമൂല്യങ്ങളായ പല ദ്രവ്യങ്ങളും കടലാഴം പോലെ ശാന്തമായ ;മനസുകളില്‍  എന്തിനെയോ   തിരയുന്നു ...
 
അവിടെ ആണ് അഗാധതക്കൊപ്പം   ശാന്തമായ സ്വച്ഛമായ കടലാഴങ്ങലോടുള്ള പ്രണയം പൊഴിയുന്നത് .......സമാഗമങ്ങളില്‍  ആഴി തന്‍ നീലിമ തെളിയുന്ന പ്രണയ മുഹൂര്‍ത്തങ്ങള്‍   വിരിയുന്നതും ....