Sunday, November 20, 2011

പറക്കുക പ്രിയപ്പെട്ട പക്ഷീ

               അറിവിന്റെ വിഹായസ്സിലേക്ക് അവദൂതനെ   പോല്‍ കെട്ടു മുറുക്കങ്ങളുടെ വാദ്യഘോഷമോ  ചിന്തകളുടെ  വേലിയേറ്റമോ   ഇല്ലാതെ സ്നേഹ ഗീതം  മുഴക്കിയിരുന്നൊരു   പകല്‍ പക്ഷി   ചിറകിട്ടടിച്ചു പറന്നകന്നു ...

ഏതൊരു യാത്രയിലും എന്ന പോലെ മറന്നു വെക്കുന്ന യാത്ര മൊഴിയും കുറിമാനവും കൂടെ കൂട്ടിയാകും അവന്റെ യാത്ര..

  ഉരുകും വെയിലില്‍ തളര്‍ന്നും  ; ദിശയറിയാതുഴറിയും  ഇരുള്‍ അലട്ടുന്നൊരു  വേളയില്‍ അവന്‍ നിന്റെ പൂമുഖ പടിയിലേക്ക് പറന്നു ഇറങ്ങിയേക്കാം..


അടിച്ചു തളര്‍ന്ന ചിറകിന്നു തണലായി ..സാന്ത്വനമായി നെഞ്ചിന്‍ താള ക്രമത്തിന്റെ കിതപ്പാറുവോളമെങ്കിലും   നീ അവന്നരികിലിരിക്കുക  ശങ്കയേതുമില്ലാതെ .. ..!


അവിടെ സ്നേഹത്തിന്റെ കിതപ്പര്‍ന്ന താളക്രമം മാത്രമേ കൂട്ടിനുണ്ടാകൂ  .....ഒരു ഹൃദയ സ്പന്ദനത്തിന്റെ  താളത്തില്‍ പോലും കളങ്ക മേശാത്തൊരു    കൂട്ട്  .......

പകരം ഒന്നേകുക അവന്നായ്.. നീലിച്ച വാന വേഗങ്ങളില്‍ പറന്നുല്ലസിക്കാനുള്ള  ഒരു ചിറകിന്റെ വിശാലത  ..ഒപ്പം നീ അവന്നായി  കരുതിയ പൊന്നഴി  കൂടിന്റെ  നീങ്ങും അരക്ഷിതാവസ്ഥയും ....
 
ദൂരെ മാമാലകള്‍ക്ക് മേല്‍ മഴ മേഘങ്ങള്‍ ഉരുണ്ടു കൂടി ഹുങ്കാരം മുഴക്കുമ്പോള്‍ പ്രിയപ്പെട്ടവന്റെ കണ്ണില്‍ വിങ്ങി നിറയുന്ന വേദനിച്ച നീല മേഘങ്ങളെ  കണ്ടില്ലെന്നു നടിക്കാതിരിക്കുക ..

സ്നേഹത്തിന്റെ അമൂര്‍ത്ത നിമിഷങ്ങളില്‍ നിനക്കായ്‌ അവനേകിയ ഉദ്യാനത്തിന്റെ ഭംഗിയിലലിഞ്ഞു അവനയൊരു മുളം കാടു തീര്‍ക്കുക മുരളിയില്‍ നിന്നൂര്‍ന്നു വീഴുന്ന  മധുര മൊഴികളാലവനെ  സമാശ്വസിപ്പിക്കുക  ,,അവനൊരു  പൈതല്‍ പോല്‍ മയങ്ങട്ടെ ശാന്തിയുടെ പര്‍ ണ്ണാശ്രമങ്ങളില്‍ ..


 അവനേകിയ
    സ്നേഹോദ്യാനത്തില്‍     ഇനിയും കിളികള്‍ നിനക്കായ്‌ പാടുന്നു എങ്കില്‍   വസന്തം  സുഗന്ധം  പരത്തുന്നു എങ്കില്‍   അടുത്തൊരുദ്യാനം ചമാക്കനായെങ്കിലും  ഗഗന  വീഥിയിലേക്ക് അവനെ തുറന്നു വിടുക ..

എത്രയോ കാതം പറന്നു തളര്‍ന്നാലും നിനക്കായ്‌ കരുതി വെച്ച ഇട നെഞ്ചിന്‍ തുടുപ്പുമായ് അവന്‍ പറന്നണയും  നിന്‍ സ്നേഹോദ്യാനത്തിലെക്ക്    തന്നെ .....

അവിടെ അമര്‍ത്യമായതൊന്നു   മാത്രം സഖീ ..നിനക്കായവന്‍  കരുതി വെക്കുന്ന മോഹങ്ങളാല്‍ തീര്‍ത്തൊരു ഗഗന വിശാലത പറന്നുല്ലസിക്ക്ക മതിയാകുവോളം ..

അറിയുക സ്നേഹമെന്നാല്‍ വാനോളം   പരന്നൊഴുകുന്ന സുഖനുഭൂതിയെന്നും    ..

സ്നേഹ ശാസനയാല്‍ പലരും പറഞ്ഞു വെക്കും  പോലെ നീയൊരു മിഥ്യയായിരുന്നിരിക്കാം  മോഹിപ്പിക്കും  സ്വപ്ന രഥങ്ങള്‍ തെരോടിയിരുന്ന മോഹന താഴ്‌വാരം പോലെ ...!!
മോഹിപ്പിച്ചു വിരഹം തീര്‍ക്കുന്ന ശലഭ ജന്മം പോലെ ..സമാന്തരങ്ങാളായി നീളുന്ന സമാന പാത പോലെ ...!

അവിടെ അമര്‍ത്യമായൊരു സത്യമുണ്ട് ...ചിന്തകള്‍ മരവിച്ച ബൌദ്ധിക തലങ്ങളില്‍ ചിന്തോധാരകമായി    മാറിയ ഒരു താരക പരിവേഷം ... മരിച്ചു മരവിച്ചു വീഴേണ്ടി ഇരുന്ന  എന്നിലെ അക്ഷരങ്ങള്‍ക്കായി   എരിഞ്ഞു കത്തിയൊരു നെയ്‌ തിരി നാളം ..യുഗങ്ങളായി  എത്ര മേല്‍ തിരഞ്ഞിട്ടും കാണാന്‍ കിട്ടാതിരുന്ന സ്ഖലിക്കാത്തൊരു    സത്യം ;സ്നേഹമെന്ന പുണ്യം !!!!

അവിടെ ഭയാശങ്കകളോ  ;അരക്ഷിതാവസ്ഥയോ എന്തെന്ന് അറിഞ്ഞിരുന്നില്ല ,വിശ്വസകേടെന്ന ഭീരു ജന്മം കൊണ്ടിരുന്നുമില്ല  ;സൌഹൃദത്തിന്റെ അമൂര്‍ത്ത ഭാവങ്ങള്‍ നൃത്തമാടിയിരുന്ന വേദിയില്‍ നമ്മള്‍ അറിഞ്ഞിരുന്ന  മേലങ്കിയായിരുന്നു സഹോദര സ്നേഹം പോല്‍ സുന്ദരമായ അമൂര്‍ത്ത ഭാവം   ..അതില്‍ സുരക്ഷിതത്വത്തിന്റെയും വാത്സല്യത്തിന്റെയും തിരകളായിരുന്നു  അനസ്യൂതം അല തല്ലി
കൊഴിഞ്ഞത് ..ഒരു ജന്മത്തിന്റെ സുകൃതം ഒരു നിമിഷ നേരത്തേക്കെങ്കിലും അനുഭവ വേദ്യമാകുക എന്നത് ജന്മ പുണ്യവും ..

പ്രണയവും ;സ്നേഹവും തമ്മിലെന്തു അന്തരമെന്ന  കടങ്കഥക്ക്   കിട്ടിയ സമാനതകള്‍ ഇല്ലാത്ത --നിര്‍വചനങ്ങള്‍ക്കു
കീഴങ്ങാത്തൊരു  വലിയ ശരി  ..തിരിച്ചറിവിന്റെ നാള്‍ വഴി ..

   ബന്ധങ്ങളുടെ നിര്‍വചനങ്ങള്‍ക്ക്    മുന്നില്‍ എനിക്കോ നിനക്കോ കൃത്യമായി ഉത്തരം ബോധിപ്പിക്കാനില്ലാത്ത  വലിയൊരു സത്യമായി പുണ്യം പവിഴം പൊഴിക്കുന്നു ....
 

ദൈവീക സ്മരണകളാല്‍ കാഴ്ച നേടിയ കണ്ണുകള്‍ ആയിരുന്നു അവിടെ വഴി കാട്ടിയും .അവിടെ നീയെന്ന മിഥ്യ  നീറി ജീവിക്കും  മുഷിഞ്ഞ സത്യത്തെക്കാള്‍ വളര്‍ന്നിരിക്കുന്നു ....

ഉയരും  ചോദ്യങ്ങള്‍ക്കും  ..ഉതിര്‍ക്കും പരിഹാസങ്ങള്‍ക്കും കസ്തൂരിയുടെ സുഗന്ധം ..കാരണം അവയും നിന്റെ ഓര്‍മ്മകളിലെക്കാണ്‌  എന്നെ  കൂട്ട് വിളിക്കുന്നത്‌ ..!!!! എന്നോളം ജീവിക്കുന്നൊരു  അനുഭൂതിയിലേക്ക്‌ ...!!!!

9 comments:

സിറാജ് ബിന്‍ കുഞ്ഞിബാവ said...

സ്നേഹപ്പക്ഷി അനന്ത വിഹായസ്സില്‍ അനസ്യൂതം പാറി പറക്കട്ടെ! സുന്ദരമായ വരികള്‍ നിഖൂസ്... :)

SHAHANA said...

നല്ല അര്‍ത്ഥവത്തായ വരികള്‍ നിഖീ... സ്നേഹം..!! അതാണ്‌ എല്ലാം.. മാറ്റുവാനാകില്ല... മടുക്കുവാനും....

ആശംസകള്‍ നിഖീ...

വെള്ളരി പ്രാവ് said...

ചിറകടി പോലും കേൾപ്പിക്കാതെ പറക്കും പക്ഷി ക്കൊരു ചിറകാകാശം മറുചിറകേതെന്നറിയില്ല ...എങ്കിലും ഒന്ന് പറയട്ടെ ...മുന്‍പേ പറക്കുന്ന ചിന്തതന്‍ പക്ഷിയുടെ ചിറകിനു ആകാശമാണ്‌ ആ മനസ്.പകലന്തിയോളം പറന്നു തളര്‍ന്നു അവസാനം "ആ ചിന്തയുടെ പക്ഷി കൂട് അണയുന്നത്‌ ആ നെഞ്ചിന്‍ കൂട്ടില്‍ തന്നെ"....ആ സ്നേഹകൂട്ടില്‍ തന്നെ.ചേക്കേറാന്‍ മറ്റൊരു ചില്ല ഇല്ല..ഉണ്ടാകില്ല.മരണം വരെ.

സര്‍ദാര്‍ said...

അതെ സ്നേഹം അങ്ങിനെയാണ്...നിര്‍വചിക്കാനാവാതെ വാനോളം പരന്നുകിടക്കുന്നു...നല്ല എഴുത്ത്...

ഷിഹാബ് അബ്ദുല്‍ഹസ്സന്‍ said...

പദ്യത്തിന്‍റെ ചെലുള്ളൊരു ഗദ്യം....മനോഹരമായിട്ടുണ്ട്.......

ഇലഞ്ഞിപൂക്കള്‍ said...

അതിമനോഹരമായ ശൈലി.. നിര്‍വചനങ്ങള്‍ക്കപ്പുറമാണ്‍ ചില സ്നേഹങ്ങള്‍, ഒരു തുണ്ട് മേഘക്കീറോളം വലിപ്പം തോന്നില്ലെങ്കിലും പറന്നുചെന്നകപ്പെട്ടാലാണറിയുക വിഹായസ്സിനേക്കാള്‍ വിസൃതമാണതെന്ന്..

നാമൂസ് said...

‎'ഞാന്‍' നഷ്ടപ്പെടുകയും എന്നില്‍ മറ്റൊരാളെ പ്രതിഷ്ഠിക്കലുമാണ് സ്നേഹം. അതനുഭവിക്കാനാകുമ്പോള്‍ ആ അവസ്ഥയെ സ്നേഹത്തിന്റെ പൂര്‍ണ്ണതയെന്നും പ്രണയത്തിന്റെ തുടക്കമെന്നും വിധിയാകുന്നു. അങ്ങനെ പ്രണയത്തിലാകുന്നവരുടെ 'ഹൃദയം' പുഷ്പിക്കുന്നു. ഹൃദയമാകുന്ന ഊര്‍ജ്ജം പുറത്തേക്ക് ഗമിക്കുന്നു. ഒരുമിച്ചു ധ്യാനത്തിലാകുന്നു. ആത്മാവുകളെ പകരുന്നു. അവരുടെ ലോകം 'രഹസ്യ'ത്തോളം {ഉള്ളതും,എന്നാല്‍ കണ്ടുകിട്ടാത്തതുമായ ഒന്ന്} വിശാലവുമാണ്.

ഇവിടെ, ഇഷ്ടത്തെ സ്നേഹത്തെ പ്രണയത്തെ മനോഹരമായ് വരഞ്ഞു വെച്ചിരിക്കുന്നത് കാണുമ്പോള്‍.. ആകാശത്തിന്റെ വിശാലതയും ആഴിയുടെ അഗാധതയും അവനിയുടെ പരപ്പിനെയും അവയിലുള്ള സര്‍വ്വതിനെയും സ്വാഗതം ചെയ്യുന്നൊരു മാനസികാവസ്ഥയെ കാണാനാകുന്നു. എഴുത്താണിക്ക് സന്തോഷിക്കാം.
വളരെ, മനോഹരമായ് പറഞ്ഞുവെച്ചൊരു 'വണക്കത്തെ' വായനക്കാരില്‍ അനുഭവിപ്പിക്കാന്‍ എഴുത്താണിക്ക് സാധിക്കുന്നുണ്ട്. എന്നും നന്മകള്‍..!

നീലക്കുറിഞ്ഞി said...

"അറിയുക സ്നേഹമെന്നാല്‍ വാനോളം പരന്നൊഴുകുന്ന സുഖാനുഭൂതിയാണെന്ന്"..അതെ സ്നേഹത്തെ സ്നേഹം കൊണ്ട് മാത്രമെ അളക്കാനാകൂ..ആകാശത്തോളം വിശാലവും ആഴിയോളം അഗാധവും ...തളര്‍ന്ന് പറന്നിറങ്ങുമ്പോള്‍ ചിറകിനു കരുത്തേകാന്‍ കാത്തു വെച്ച ഇടനെഞ്ചിന്‍ ചൂട് ആ പ്രണയത്തെ തളര്‍ത്താതെ വെക്കും .നിക്കി മനോഹരം ഈ പക്ഷി..

koseth said...

NISHABDHAMAYA ORU NADI POLE OZHUKUNNA.......VENAL CHOODILEKKU PEYDIRANGUNNA ADYA MAZHATHULLIYUDE ASHLESHAM POLE SUNDARAVUM...ARDRAVUMANU SNEHAM....ATHIVEDE ORU NILA PAKSHI POLE ANANTHAMAY PARANNU NADAKKUNNU......ATHU ENTE PONNOOSE MANOHARAMAY VARACHU KANICHU.........<3