Wednesday, November 9, 2011

കടലാഴത്തോളം

അല തല്ലി കൊഴിയുന്ന കടലോരങ്ങള്‍ക്ക്  പരിഭവങ്ങളുടെ ;ശബ്ദ മുഖരിതമായ മുഖമായിരുന്നു എന്നും ...
പലതും പകുത്തോടുന്ന   നാടോടി പക്ഷികളുടെയും ;ചിന്തകളോട് സമരസപ്പെടാന്‍   അലയുന്ന മനസുകളുടെ ചൂടും പേറി അനസ്യൂതം തിരയിന്നും പലതും മായ്ച്ചു കൊണ്ടേ ഇരിക്കുന്നു ...
അഗാധതയില്‍ ഉറങ്ങുന്ന മുത്തിന്റെ പുറം തോടല്ലാതെ  മറ്റെന്തുണ്ട്  ഒട്ടൊരു വേലിയിറക്കത്തില്‍   കരയോട് വിട പറയുന്ന തിരകള്‍ക്കു സ്വന്തമായി ...

പളുങ്കുകള്‍ പോലെ മനോഹാരിത നിറഞ്ഞ ആഴിയുടെ ഉപരിതല ശാന്തത ഏറെ ആഴമുള്ള യിടങ്ങളില്‍ മാത്രമേ മഹത്വപെട്ടു  കിട്ടൂ ...അമൂല്യങ്ങളായ പല ദ്രവ്യങ്ങളും കടലാഴം പോലെ ശാന്തമായ ;മനസുകളില്‍  എന്തിനെയോ   തിരയുന്നു ...
 
അവിടെ ആണ് അഗാധതക്കൊപ്പം   ശാന്തമായ സ്വച്ഛമായ കടലാഴങ്ങലോടുള്ള പ്രണയം പൊഴിയുന്നത് .......സമാഗമങ്ങളില്‍  ആഴി തന്‍ നീലിമ തെളിയുന്ന പ്രണയ മുഹൂര്‍ത്തങ്ങള്‍   വിരിയുന്നതും ....

4 comments:

നാമൂസ് said...

അശാന്തി ക്ഷോഭിച്ചു വന്നു അതിന്റെ തീരങ്ങളില്‍ തലയറയുമ്പോഴും അവ അതിന്റെ അന്തരാത്മാവില്‍ കൊതിക്കുന്നത് ആശ്രയത്വവും ജീവനം സാധ്യമാക്കുന്ന പ്രണയവുമാണ്.

ഇലഞ്ഞിപൂക്കള്‍ said...

കടലാഴങ്ങളിലേക്ക് ആത്മാവ് തേടിയുള്ള വരികളുടെ യാത്ര മികവുറ്റതായി..

പ്രേം I prem said...

നന്നായിരിക്കുന്നു കവിത. പ്രണയാര്‍ദ്രം

faisu madeena said...

കമെന്റ്സ് കാണുന്നില്ല ..