Wednesday, October 26, 2011

വഴി ദൂരം

             ഇരുളടഞ്ഞ വീഥിയില്‍ വിദ്ദൂരതയില്‍ തെളിയും ഒരു പ്രാകാശ കണം പോലെ സ്നേഹ ബന്ധങ്ങള്‍ ... എത്ര ആശാവഹമാണത്‌... കൃത്യമായ നിര്‍വചനം നല്കപ്പെടാനകാത്ത പല സ്നേഹ ബന്ധങ്ങളും.. മരണത്തിലേക്ക് സ്വയം നടന്നടുക്കാന്‍ വെമ്പുന്ന അപക്വ മനസ്സിന്നു മേലുള്ള പ്രതീക്ഷ ഒരു കൈ താങ്ങ് പോലെ. തേങ്ങലുകളും , കണ്ണ് നീരും ഒപ്പിയെത്തിയ  നിന്റെ താങ്ങ്..              

                       അടച്ചു പെയ്തൊരു തുലാവര്‍ഷ മഴയില്‍ പറന്നു പൊങ്ങി തളര്‍ന്നു വീഴുമൊരു     ഈയാംമ്പാറ്റ പോല്‍ സുലഭമാം വാക്കുകള്‍ക്കുപരി   എന്നും വിജയിച്ചു നിന്ന നിന്‍ ദീപ്തമാം  വദനവും  ;പ്രവര്‍ത്തിയും പോല്‍ ,നിന്നെ ഓര്‍ക്കാന്‍ യാതൊരു  സമാനതകളും   ചുറ്റുമില്ലാത്തപ്പോള്‍        ......

                  സന്തോഷത്തിനൊപ്പം ;സന്താപത്തിലും നിന്‍  മുഖം കുളിര്‍ കാറ്റ് പോല്‍  മെല്ലെ തഴുകുന്നു  എങ്കില്‍ , നിര്‍വചനങ്ങള്‍ക്കതീതമായി ഒരേ ഒരു സ്നേഹാവസ്ഥ നീ തീര്‍ക്കുവെങ്കില്‍  ..അതെ നീയെന്‍ പ്രിയ സൗഹൃദം എന്നുറക്കെ പറയാന്‍ വെമ്പുന്നു ചിന്തകള്‍ .......                    

                      കൃത്യമായ നിര്‍വചനത്തിന്റെ ചട്ട കൂടില്‍ ഒതുക്കാന്‍ കഴിയാത്ത എന്നിലെന്തോക്കെയോ നല്ല  ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും ,ആത്മാന്വേഷണത്തിന്നും  കാരണമെങ്കില്‍ ഇതിലുപരി ഏത് വിശേഷണമാണ് നിനക്കേകുക   ..

                         ചിന്തകളില്‍ സമാനതകളെ കൊരുത്ത്‌ ദൂരെ ഏതോ ലക്ഷ്യത്തിലേക്ക് നടന്നു മറയുന്ന രണ്ടു കളികൂട്ടുകാരെ പോലെ ;അവിടെ പ്രതീക്ഷകള്‍ മാത്രം; സമാഗതമാകുമെന്നോര്‍ത്തു വിഹ്വലപ്പെടാന്‍ യാതൊരു അനിശ്ചിതത്വവും വരാനില്ലാതൊരു   തുരുത്ത്‌ ; അവിടെ നിസ്വാര്‍ത്ഥത   കിരീട മണിയവേ  വീണുരുളുന്ന  വിഹ്വലതകളോ ; വാക്കുകള്‍ക്കുള്ളില്‍ വേവും കപടതയോ സാധ്യമാകാത്ത ,വജ്ര ശോഭയാര്‍ന്ന ജീവിത വീഥിയിലെക്കൊരു  കൈ താങ്ങ്  .....അതാണെനിക്ക് നീ .....

                 പലവുരു നിര്‍വചനം തേടി അലഞ്ഞ നീയെന്ന  സമസ്യക്ക് മുന്നില്‍ എകാവുന്ന മഹത്തായ ഉത്തരങ്ങളില്‍ ഒന്നത്രേ ഇത് .......

                        മങ്ങി തെളിയും ചിന്തകള്‍ക്ക് ഒരു കൈ തിരി പോല്‍ അത്രേ നിന്‍ സാന്നിദ്ധ്യം... ഒരു മായജാലക്കാരന്റെ കൃത്യമാര്‍ന്ന കരചലന അടവുകള്‍ക്കൊപ്പം വിരിയും വിസ്മയം പോല്‍ , ഇരുളടഞ്ഞ  വാതിലുകള്‍ പ്രകാശത്തെ കൂട്ടാന്‍  തുറക്കുന്ന പോല്‍...  പുലരിയിലെ ആദ്യ കിളി നാദം  പോല്‍ ..........
                                            കാഴ്ച്ചക്കതീതമായ ആഴങ്ങളില്‍ സര്‍വ സന്താപങ്ങളെയും ഏറ്റെടുത്തു കൊള്ളാം എന്ന് മൊഴിയുന്ന പുഴയരികിലെ കുഞ്ഞി കാറ്റ് പോല്‍   മോഹിപ്പിക്കുന്ന മഞ്ഞു താഴ്വാരം പോല്‍ ,ഉയരങ്ങളിലേക്ക്  പറക്കാന്‍ ചിറകുകള്‍ക്കായ്‌    മോഹിപ്പിക്കും വെണ്‍ മേഘകീറ്  പോല്‍ ,ആദ്യ മഴയെ കാത്തിരിക്കുന്ന മണ്ണ് പോല്‍ ...ആദ്യമായ് മൊട്ടിട്ട   തൊടിയിലെ മുല്ല പോല്‍  നിനക്കായുള്ള   വിശേഷണങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ക്കാനാകാതെ... നൈമിഷികമാം വികാരങ്ങള്‍ക്കുപരിയായ്  പൊള്ളുന്ന അഗ്നിയെ  കെടുത്താന്‍ കഴിയുന്നൊരു  കുളിരരുവി പോലെ .... .....

                 നിന്നെ കുറിച്ചുള്ള ഓരോ ഓര്‍മ്മകളും നിന്‍ കുളിര്‍ സാന്നിദ്ധ്യവും;നീറും വിരഹവും ;  മുള പൊട്ടാന്‍   വിങ്ങി തുടിച്ചു മണ്ണിന്നാഴങ്ങളില്‍ മയങ്ങുന്ന വിത്ത് പോലെ നിര്‍വച്ചനാതീതമായിരിക്കട്ടെ  എന്നും .... !!!നിര്‍വ്വചനങ്ങള്‍ തീര്‍ക്കുന്ന നിസംഗതക്ക്   മേല്‍ അതാണേറ്റവും പ്രിയതരവും ............  

  .

4 comments:

നീലക്കുറിഞ്ഞി said...

ശ്രേഷ്ഠമായ ചിന്തകളിലൂടെ ഉല്‍കൃഷ്ട്മായ പദവിന്യാസങ്ങള്‍ നടത്തിയപ്പോള്‍ ഉരുത്തിരിഞ്ഞതൊരു ഉദാത്ത സൃഷ്ടി..സമാനചിന്തകളെ മുത്തും പവിഴവും കോര്‍ത്തൊരു മാലയായ് കൊക്കില്‍ കൊരുത്ത് സ്നേഹത്തിന്റെ ഗഗനവീഥികളില്‍ ഇണപ്പറവകളായ് പ്രണയത്തിന്‍ പ്രതീക്ഷകളുടെ തിരിനാളത്തിന്റെ പ്രകാശത്തിലേക്ക് പറന്നകലുമ്പോള്‍ നിസ്വാര്‍ത്ഥമായ പാരസ്പര്യത്തിന്റെ പൂരകങ്ങളായ് ആ ചിന്തകളും സ്വപ്നങ്ങളും .തളരുന്ന ചിറകിനൊരു താങ്ങായ് തന്റെ ചിറകേകി ലക്ഷ്യം എത്തിക്കുന്നത അമൂല്യവും അമൂര്‍ത്തവുമായ പ്രണയസാക്ഷാല്ക്കാരം മാത്രം ..നിക്കി അതിമോനോഹരം ഈ സ്മരണകള്‍

നാമൂസ് said...

മനസ്സ് ഏറെ സങ്കീര്‍ണ്ണമാണ്. അതിന്റെ ബന്ധങ്ങള്‍ക്കും ആലോചനകള്‍ക്കും നാമൊരു പേരിട്ടു ഒതുക്കാതിരിക്കുക. അതതിന്റെ വിശാലതയില്‍ വിഹാരിക്കട്ടെ..!! തീര്ച്ചയാകുന്ന ഒന്ന് അനുഭവ തലത്തില്‍ മാത്രമാണ്.. അതുപ്പു പോലെ മധുരം പോലെ എരിവു പോലെ ഓര്‍ക്കുന്ന മാത്രയില്‍ നാവിലൂറുന്ന രുചി കണക്കെ.. അനുഭവിക്കാനും രുചിച്ചറിയാനും സാധിക്കട്ടെ..!!!

ശിഖണ്ഡി said...

വായിച്ചു ...

Vp Ahmed said...

നല്ല മനസ്സ്.
ആശംസകള്‍
http://surumah.blogspot.com