Saturday, December 3, 2011

നിറ ഭേദം

കാലമാം കളിയരങ്ങില്‍
കഥയറിയാതെ ഉഴറിയാടും
ജന്മങ്ങള്‍ തന്‍ നിറ ഭേദമത്രേ
ആശ്ചര്യ ജനകം
വരും നിമിഷമെന്തെന്നും
എതെന്നുമറിയാതെ
വീറോടെ പട വെട്ടി പൊരുതിയും
കൊന്നും കൊടുത്തും
വിജയിച്ചുവേന്നോര്‍ത്തു
സ്വയം തോല്‍ക്കുന്ന ജന്മങ്ങള്‍
വെറും കളിപ്പാവകള്‍ ;നമ്മള്‍ ......


മോഹവും;മറവിയും;
മാറാപ്പില്‍ ചുമന്നു
ദിശയറിയാതുഴറും-
തൃഷ്ണ ഒടുങ്ങാ  പഥികര്‍
ലക്ഷ്യങ്ങള്‍ തൃഷ്ണകള്‍ക്കൊത്തു ചാഞ്ചാടും
ലോലവികാരഭരിത  ജന്മങ്ങള്‍
വെട്ടിപിടിക്കുന്നതോക്കെയും
വെട്ടമില്ലായ്മയെന്നറിയുകില്‍   
പൊട്ടി ചിതറും ചിത്തതിന്നുടമകള്‍
നൈമിഷിക തൃഷ്ണക്കുമേല്‍ 
സര്‍വാനുഗ്രഹവും മറക്കും മാന്ത്രികര്‍

അകത്തളം മിനുക്കാതെയും
അയല്പക്ക മുറ്റം അടിക്കും വിരുതര്‍
കിട്ടുന്നതിന്‍  മേല്‍ കിട്ടാക്കനി 
നോക്കി നെടു വീര്‍പ്പിടുവോര്‍
അറിയുന്നതിന്‍  മേല്‍
അറിയാ വിധി വിധിക്കാന്‍
തിടുക്കപപെടുവോര്‍
ബന്ധങ്ങളോക്കെയും 
ബന്ധനങ്ങളെന്നു ചൊല്ലി
മധുരിക്കും കനിക്കും
കയ്പ്പ് തീര്പ്പോര്‍
ബന്ധ സ്വന്തത്തെ
നാണയ തുട്ടിന്റെ
തുലാസില്‍ തൂക്കുവോര്‍
അറിയുന്ന ഭാഷ്യതിന്നും
അറിയാ ഭാഷ ചമപ്പോര്‍
ഇതിന്മേലുള്ള    ആകെ തുകയെ 
പുതു യുഗ മാനവനെന്നു
ഉറക്കെ പുകഴ്ത്തിടാം ...

9 comments:

SHAHANA said...

അകത്തളം മിനുക്കാതെയും
അയല്പക്ക മുറ്റം അടിക്കും വിരുതര്‍
കിട്ടുന്നതിന്‍ മേല്‍ കിട്ടാക്കനി
നോക്കി നെടു വീര്‍പ്പിടുവോര്‍
അറിയുന്നതിന്‍ മേല്‍
അറിയാ വിധി വിധിക്കാന്‍
തിടുക്കപപെടുവോര്‍
ബന്ധങ്ങളോക്കെയും
ബന്ധനങ്ങളെന്നു ചൊല്ലി
മധുരിക്കും കനിക്കും
കയ്പ്പ് തീര്പ്പോര്‍
ബന്ധ സ്വന്തത്തെ
നാണയ തുട്ടിന്റെ
തുലാസില്‍ തൂക്കുവോര്‍
അറിയുന്ന ഭാഷ്യതിന്നും
അറിയാ ഭാഷ ചമപ്പോര്‍


അതേ നിഖീ... എത്ര സത്യം!

guru umer said...

കൊള്ളാല്ലോ .ഞാന്‍ ഇപ്പഴാ കണ്ടത് ഭംഗീണ്ട് ,,,അഭിനന്ദനങ്ങള്‍ കാമ്പ് ണ്ടായാല്‍ ഏറെ നന്ന് ,,,

ഇലഞ്ഞിപൂക്കള്‍ said...

ബന്ധങ്ങളോക്കെയും
ബന്ധനങ്ങളെന്നു ചൊല്ലി
മധുരിക്കും കനിക്കും
കയ്പ്പ് തീര്പ്പോര്‍..

നല്ല വരികള്‍, ആശയം. തുടരുക. ആശംസകള്‍..

നാമൂസ് said...

വാക്കായിവരുന്നു ജീവിതം
വഴിവക്കിലൊതുങ്ങുന്നു-
വാക്കര്ത്ഥമറിയാതെ നീങ്ങുന്നു-
വാഗ്ദോരണിയിലലിഞ്ഞില്ലാതാവുന്നു..!

നീലക്കുറിഞ്ഞി said...

നവയുഗത്തിന്‍ വക്താക്കളുടേ തനിനിറം ഈ നിറഭേദത്തില്‍ ദര്‍ശിക്കാനായ്..അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ ..മനോഹര പദങ്ങളിലൂടേ ആ വരികള്‍ നല്ലൊരാശയത്തെ വെളിവാക്കി..അഭിനന്ദനങ്ങള്‍ നിക്കി തുടര്‍ന്നും നല്ല വരികള്‍ ഭാവനക്കനുസരിച്ച് പിറക്കട്ടെ..

sunil vettom said...

"വരും നിമിഷമെന്തെന്നും
എതെന്നുമറിയാതെ
വീറോടെ പട വെട്ടി പൊരുതിയും
കൊന്നും കൊടുത്തും
വിജയിച്ചുവേന്നോര്‍ത്തു
സ്വയം തോല്‍ക്കുന്ന ജന്മങ്ങള്‍
വെറും കളിപ്പാവകള്‍ ;നമ്മള്‍ ......"


ഇനിയുമെന്ത് പറയാന്‍ ....നിഖിലാ ..മനോഹരം

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല വരികള്‍

ഷിഹാബ് said...

നന്നായി എഴുതി നിഖിലാ......

Manu Nellaya / മനു നെല്ലായ. said...

സ്വയം തോല്‍ക്കുന്ന ജന്മങ്ങള്‍
വെറും കളിപ്പാവകള്‍ ;നമ്മള്‍ ......