Monday, October 17, 2011

“സാർത്ഥകം''

         മൌനത്തിലെവാചാലതയ്ക്കും
        നിശബ്ദതയുടെസംഗീതത്തിനും
        സന്തോഷത്തിലെസന്താപത്തിനും..

        ഏകാന്തത മെനയും
        മാലാഖ കുരുന്നുകള്‍വാഴും
        കൊട്ടാരത്തിനും കടുമ്പാറയിലെ
        നീരുറവക്കുംനിന്‍ മുന്നില്‍
        എനിക്ക്സ്വപ്ന ജീവി പദം നല്‍കവേ ...

        ഒരിക്കല്‍ പോലും
        നീ അറിഞ്ഞിരിക്കാത്ത
        മണ്ണിന്‍ ആഴങ്ങളും..
        അതില്‍ ലയിച്ചആകാശ ഔന്നിത്യവും...

        ചങ്ങല കണ്ണിക്ക്‌ ചുറ്റും
        സ്നേഹം ഉരുക്കിയൊഴിച്ച്ഒരുക്കും
        കരുതലിന്‍ വലയവും.

        സമാധിയില്‍ നിന്നുണര്‍ന്ന ,
        ശലഭം പോല്‍പ്രണയത്തിനു
        മേല്‍ജീവിതം സത്യമെന്നുംഅറിയവേ..
        മയൂര നൃത്തം പോല്‍മനോഹരമം
        ദിനങ്ങള്‍പൊലിഞ്ഞു വീഴുന്നു..
        അടരുവാനാകാത്തഅഴലോടെ ....

        പ്രേമ ഭിക്ഷുകിയുടെപ്രണയംനിറയും
        സ്വർഗ്ഗീയാരാമത്തേക്കാൾ
        ജീവനെയും ജീവിതത്തെയും
        പ്രണയിക്കുന്ന നീഎനിക്കായ്
        ഒഴിച്ചിട്ടഅരവയറിലെ
        അഗ്നിയാണെനിക്കിഷ്ടം
        നിന്റെ ധാർഷ്ട്യത്തിന്മേല്‍
        ചെന്നായ്ക്കള്‍ അകലും
        കവചമാണെനിക്ക്പ്രിയവും ....

3 comments:

നീലക്കുറിഞ്ഞി said...

യഥാര്‍ത്ഥ പ്രണയം ആത്മാര്‍ത്ഥതയില്ലാത്ത പ്രേമചാപല്യങ്ങളിലല്ല..സത്യസന്ധമായ പരുക്കന്‍ ഭാവങ്ങളിലാണ്..നിക്കി പ്രണയത്തിന്റെ ഒളിഞ്ഞ് കിടക്കുന്ന ഒരു ഭാവത്തിലേക്ക് അനുവാചകരെ കൊണ്ടു പോയി...നല്ല ആശയം .നല്ല കവിത.. !!!

ഇലഞ്ഞിപൂക്കള്‍ said...

ശക്തമായ വരികള്‍.. നല്ല ആശയം..

നാമൂസ് said...

"പ്രണയം തന്റെ സത്തയില്‍ നിന്നുമുള്ള വെളിച്ചത്തിന്റെ ചലനമാണ്".
അതൊരു വശത്ത്‌ ആനന്ദവും മറുവശത്ത് നിത്യാനനന്ദത്തിനായുള്ള ദാഹമുളവാക്കുകയും ചെയ്യും.
പ്രണയത്തിനു ഇണകള്‍ ആവശ്യമാണു അതൊരു ബന്ധമാകുന്നതോടൊപ്പം പുറത്തേക്ക് ഗമിക്കുന്ന ഊര്‍ജ്ജമാണ്. അവിടെയൊരു പ്രീതിപാത്രമുണ്ട്. {പ്രണയ ഭാജനം} ആ പ്രണയഭാജനം പ്രേയസിക്ക് പ്രിയനേക്കാളും പ്രിയന് പ്രേയസിയേക്കാളും പ്രിയപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. എല്ലാ ആനന്ദവും പ്രണയഭാജനത്തിലാവുകയും എല്ലാ സന്തോഷവും പ്രണയഭാജനത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒരു പക്രിയ. പ്രണയത്തില്‍ പരസ്പര ആശ്രിതരാകയാല്‍ മറ്റൊരാള്‍ ആവശ്യമാണ്. അല്ലാത്ത പക്ഷം എകാന്തമാണ്. എന്നുമെക്കാലവും ഒന്നായി തീരുന്ന പ്രണയത്തിലാവാന്‍ അങ്ങനെ പ്രണയത്തില്‍ ജീവിക്കാന്‍ സാധിക്കട്ടെ എന്നു പ്രാര്‍ത്ഥന..!!!