Monday, October 10, 2011

ശുദ്ധി കലശം

അപരിചിതമാം കടവില്‍        
എവിടെ നിന്നോഒരു നിഴല്‍ 
നീറ്റിയ ഉമിത്തീക്ക്   മേല്‍ 
ശാന്തമാം ഒരു ചാറ്റല്‍
മഴ പൊഴിഞ്ഞിരുന്നെങ്കില്‍
സ്വാര്‍ത്ഥമാം സ്നേഹ കണങ്ങള്‍
    ആവാഹിനിയാം   ആഴി തന്‍  
അഗാധതയിലേക്ക് ചേര്‍ത്ത്
ശാന്തി നേടാന്‍ കഴിഞ്ഞെങ്കില്‍
സര്‍വശുദ്ധീ ദായിനി 
അശുദ്ധയല്ലിവള്‍ ...
ശുദ്ധികലശത്തിനായ്   
അശുദ്ധി പേറുന്നവര്‍ ഇനിയും 
പാപ മ്ലേച്ചങ്ങളെ
നിമഞ്ജനം ചെയ്യാതിരിക്കുക 
മലീമസമാക്കാന്‍ വ്യഥാ
ശ്രമിക്കാതിരിക്കുക ...

7 comments:

mayilpeili said...

ജലം അതൊരു കർമ്മമാണ്.....ഒരാളുടേയും പാപങ്ങൾ ഉൾകൊള്ളാനോ ഏറ്റുവാങ്ങാണോ മറ്റൊരാൾക്കും കഴിയില്ലതന്നെ...... പാപിയാണെന്നുറപ്പുണ്ടെങ്കിൽ ഇനിയുള്ള കർമ്മങ്ങളെങ്കിലും ഈശ്വരീയമാക്കാൻ പഠിക്കട്ടെ മനുഷ്യൻ........മതപൌരോഹിത്യം വിളമ്പുന്ന ദൈവത്തിനുമപ്പുറം ഈശ്വരനന്ന സ്വച്ഛതയിലേക്ക് ഉയരാൻ നമുക്കായെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്............നിഖിലാ നന്നായെഴുതിയിരിക്കുന്നു.....നന്മകൾ....!!

ഭാനു കളരിക്കല്‍ said...

പാപങ്ങള്‍ കഴുകി കഴുകി അവള്‍ അശുദ്ധ ആയെന്നാണോ?

ഗുല്‍നാര്‍ said...

ചിന്തകള്‍ക്കൊപ്പം നടന്നതിനു സ്നേഹം;നമുക്കങ്ങനെ ആശിക്കാം പരിശ്രമിക്കാം നന്മ നേരുന്നു കണ്ണാ @mayilpeli

ഗുല്‍നാര്‍ said...
This comment has been removed by the author.
ഗുല്‍നാര്‍ said...

ഒരിക്കലും അങ്ങനെ ഒരു അര്‍ത്ഥ തലം വന്നില്ല തന്നെ ;പാപങ്ങള്‍ മുക്കി അശുദ്ധം ആക്കാം എന്ന് വ്യാമോഹിക്കുന്നവര്‍ അറിയുന്നീല്ല ഗംഗ തന്‍ ആഴത്തെ ; നന്മ തന്‍ നിറവിനെ ;ഇവിടെ ഗംഗ ഒരു പ്രതീകം മാത്രം ;ഇന്നിന്റെ പ്രതീകം ,സന്ദര്‍ശനതിന്നും മറു വാക്കിന്നും നന്ദി

നീലക്കുറിഞ്ഞി said...

എല്ലാ പാപികളുടേയും പാപങ്ങളേറ്റു വാങ്ങിയവള്‍ പിന്നേയുമൊഴുകുന്നു..തന്റെ പരിശുദ്ധമാം അലകളിലൂടെ ..ആഴി തന്‍ അഗാധതയിലലിയാന്‍ ..അവളുടെ മേല്‍ പറ്റിയ പാപക്കറകളെ കളഞ്ഞ് പാപികളുടെ മോക്ഷം സാദ്ധ്യമാക്കാന്‍ ..നിക്കി അന്തരാത്മാവിലേക്ക് ഒരു നോവായിറങ്ങി ഈ വരികള്‍ ..കാലിക പ്രസക്തം ..ഒപ്പം ഒരു മുന്നറിയിപ്പും ..........

koseth said...

aval cheenju narunna jadangale ettu vangunnu.........pakshe manssukale shudheekarikkan avalkkakumo?