Friday, October 7, 2011

പാഥേയം



വിടരും തോറും കൊഴിയാന്‍
വെമ്പുന്ന പൂവിതള്‍ പോലെ
അടുത്തറിയും തോറും
അടര്‍ന്നു മാറുന്നു
ആയുസിന്‍ ദളങ്ങള്‍..
അറിവിലേക്കെന്ന പോലെ
നീളും ഗോവണി പടികള്‍
ഇന്നും ആദ്യ പടിയരികില്‍
പകച്ചു നില്‍ക്കും
പിഞ്ചു പൈതല്‍ പോല്‍
വീണും,നീങ്ങിയും.നിരങ്ങിയും
ഇടറും പാദത്തോടെ
ഈ മണ്ണില്‍ ...............

7 comments:

ഇലഞ്ഞിപൂക്കള്‍ said...

നല്ല വരികള്‍... ഇനിയുമൊരുപാട് എഴുതാന്‍ കഴിയട്ടെ.. ആശംസകള്‍...

ഗുല്‍നാര്‍ said...

ആദ്യമായ് പൊഴിഞ്ഞ ഇതള്‍ ...അതിനെ തഴുകിയ തെന്നലായ് നീയും ..സ്നേഹം മാത്രം ശേയു

ഈറന്‍ നിലാവ് said...

ഈ യാത്ര മംഗളം ആവട്ടെ ...നല്ല വരികള്‍ ...ഇനിയും ഗുല്നാര്‍ പൂക്കട്ടെ ...ആശംസകള്‍ ...നിഖില ....

സമീരന്‍ said...

നന്നായിട്ടുണ്ട്..
ബ്ലോഗ് സ്പോട്ടും കളര്‍ ഫുള്‍ ..
ഡിസൈനിങ്ങില്‍ ഒന്നൂടെ ശ്രദ്ദിക്കാംന്ന് തോന്നണു..
കമ്മന്റ്സ് ഒന്നും വായിക്കാന്‍ കഴിയണില്ല..
ആശംസകള്‍ ..

ഋതുസഞ്ജന said...

നല്ല വരികള്‍ ...ആശംസകള്‍ ..

അബ്ബാസ്‌ നസീര്‍ said...

കൊള്ളാം ....നല്ല വരികള്‍ ....ആശംസകള്‍ ..:)

mayilpeili said...

വരികളിൽ കൂടുതൽ ഉൾനാമ്പുകൾ ഉണ്ടാകട്ടേ....എന്നും കത്തുന്ന ചിരാതുകളായിരിക്കട്ടേ ആ മനസ്സിന്റെ പ്രകാശം........ആശംസകൾ നിഖിലാ...!!