കാലമാം കളിയരങ്ങില്‍
കഥയറിയാതെ ഉഴറിയാടും
ജന്മങ്ങള്‍ തന്‍ നിറ ഭേദമത്രേ
ആശ്ചര്യ ജനകം
വരും നിമിഷമെന്തെന്നും
എതെന്നുമറിയാതെ
വീറോടെ പട വെട്ടി പൊരുതിയും
കൊന്നും കൊടുത്തും
വിജയിച്ചുവേന്നോര്‍ത്തു
സ്വയം തോല്‍ക്കുന്ന ജന്മങ്ങള്‍
വെറും കളിപ്പാവകള്‍ ;നമ്മള്‍ ......
മോഹവും;മറവിയും;
മാറാപ്പില്‍ ചുമന്നു
മാറാപ്പില്‍ ചുമന്നു
ദിശയറിയാതുഴറും-
തൃഷ്ണ ഒടുങ്ങാ പഥികര്‍
ലക്ഷ്യങ്ങള്‍ തൃഷ്ണകള്‍ക്കൊത്തു ചാഞ്ചാടും
ലോലവികാരഭരിത ജന്മങ്ങള്‍
വെട്ടിപിടിക്കുന്നതോക്കെയും
വെട്ടമില്ലായ്മയെന്നറിയുകില്‍
പൊട്ടി ചിതറും ചിത്തതിന്നുടമകള്‍
നൈമിഷിക തൃഷ്ണക്കുമേല്‍
സര്‍വാനുഗ്രഹവും മറക്കും മാന്ത്രികര്‍
അകത്തളം മിനുക്കാതെയും
അയല്പക്ക മുറ്റം അടിക്കും വിരുതര്‍
കിട്ടുന്നതിന്‍ മേല്‍ കിട്ടാക്കനി
നോക്കി നെടു വീര്‍പ്പിടുവോര്‍
അറിയുന്നതിന്‍ മേല്‍
അറിയാ വിധി വിധിക്കാന്‍
തിടുക്കപപെടുവോര്‍
ബന്ധങ്ങളോക്കെയും
ബന്ധനങ്ങളെന്നു ചൊല്ലി
മധുരിക്കും കനിക്കും
കയ്പ്പ് തീര്പ്പോര്‍
ബന്ധ സ്വന്തത്തെ
നാണയ തുട്ടിന്റെ
തുലാസില്‍ തൂക്കുവോര്‍
അറിയുന്ന ഭാഷ്യതിന്നും
അറിയാ ഭാഷ ചമപ്പോര്‍
ഇതിന്മേലുള്ള ആകെ തുകയെ
പുതു യുഗ മാനവനെന്നു
ഉറക്കെ പുകഴ്ത്തിടാം ...
ഉറക്കെ പുകഴ്ത്തിടാം ...


